ഈ പൂക്കൾ മുറ്റത്ത് നിൽപ്പുണ്ടോ? നരച്ച മുടി കറുപ്പാക്കി തരും
ചെമ്പരത്തിപ്പൂവിന്റെ ഞെട്ട് കളഞ്ഞ്, ഇതളുകളാക്കി ഒരു പാത്രത്തിലിടുക
ഇതിലേക്ക് കുറച്ച് പനിക്കൂർക്കയുടെ ഇലയിട്ടുകൊടുക്കുക
കുറച്ച് ശംഖുപുഷ്പത്തിന്റെ പൂക്കളും ഇതിലേക്ക് ഇട്ടുകൊടുക്കുക
കഞ്ഞിവെള്ളം കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. ഇനി അടുപ്പത്തുവച്ച് നന്നായി തിളപ്പിക്കുക
തിളച്ച ശേഷം ലോ ഫ്‌ളെയിമിലേക്ക് മാറ്റാം. കുറേ നേരം തിളപ്പിക്കുമ്പോഴേക്ക് കളർ മാറി വരുന്നത് കാണാം. ഇനി അടുപ്പിൽ നിന്ന് മാറ്റാം
ചൂടാറിയ ശേഷം അരിച്ചെടുക്കാം. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലാണ് ഈ ഹെയർ ഡൈ തേക്കേണ്ടത്
അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഷാംപു ഉപയോഗിക്കാതെ കഴുകുന്നതാണ് നല്ലത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്യണം
Photo Source: Freepik