മുട്ട കേടായതാണോ? തിരിച്ചറിയാൻ ഇതാ ചില എളുപ്പവഴികൾ

ഒരു പാത്രത്തിൽ പകുതിയിലധികം വെള്ളമെടുക്കുക. അതിലേക്ക് സാവധാനം മുട്ട ഇറക്കിവെക്കാം

പാത്രത്തിന്റെ അടിയിൽ മുട്ട തിരശ്ചീനമായി തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അത് ഫ്രഷാണ്

മുട്ട ചെവിയോട് ചേർത്തുപിടിച്ച് പതുക്കെ കുലുക്കി നോക്കാം. മുട്ടയ്ക്കുള്ളിൽ ദ്രാവകം തട്ടുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അത് പഴകിയതാണ്

മുട്ട പൊട്ടിച്ചു നോക്കുമ്പോൾ കഠിനമായ സൾഫർ മണം (അഴുകിയ ഗന്ധം) വരുന്നുണ്ടെങ്കിൽ അത് ഒട്ടും സംശയിക്കാതെ കളയണം. ഇത് വേവിച്ചാലും ഈ മണം മാറില്ല

മുട്ട ഒരു പ്ലേറ്റിലേക്ക് പൊട്ടിച്ചൊഴിച്ച് പരിശോധിക്കുക. പുതിയ മുട്ടയുടെ മഞ്ഞക്കരു നന്നായി പൊന്തിനിൽക്കുകയും വെള്ളക്കരു പടരാതെ മഞ്ഞക്കരുവിന് ചുറ്റും തന്നെ നിൽക്കുകയും ചെയ്യും

എന്നാൽ പഴകിയ മുട്ടയാണെങ്കിൽ വെള്ളക്കരു വെള്ളം പോലെ എല്ലായിടത്തേക്കും പടരുകയും മഞ്ഞക്കരു പെട്ടെന്ന് പൊട്ടിപ്പോകുകയും ചെയ്യും

മുട്ടയുടെ പുറംതോടിൽ വിള്ളലുകളോ പശപശപ്പോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്

Photo Source: Freepik