മാവ് പുളിച്ചില്ലെങ്കിലും അപ്പം സൂപ്പർ സോഫ്റ്റാകും; ഈ വിദ്യ പരീക്ഷിക്കൂ
ജോലിത്തിരക്കുകൾക്കിടയിൽ മാവ് അരയ്ക്കാനും പുളിക്കാനും കാത്തിരിക്കാൻ സമയമില്ലാത്തവർക്ക് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു പോഷകാഹാരമാണിത്
ദി ഹോട്ട് ഡിഷ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്
ഒരു ബൗളിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കാം
അതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഒപ്പം ഒരു ടേബിൾസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർക്കാം
ഇതിലേയ്ക്ക് ഒരു ഏലയ്ക്ക പൊട്ടിച്ചു ചേർത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് മാവ് ഇളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം
അതിലേയ്ക്ക് നെയ്യ് ഒഴിക്കാം. പാൻ നന്നായി ചൂടായി കഴിയുമ്പോൾ തയ്യാറാക്കിയ മാവ് ഒഴിക്കാം
ഇരുവശവും ചുട്ടെടുക്കാം. തേങ്ങാപ്പാലിനൊപ്പം ഇത് ചൂടോടെ കഴിച്ചു നോക്കൂ
Image Source: Freepik