അടുക്കളയിലെ ഉറുമ്പ് ശല്യം: തുരത്താൻ ചില എളുപ്പവഴികൾ

തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഉറുമ്പുകളെ അകറ്റാൻ നമ്മുടെ അടുക്കളയിലുള്ള ഒരു സാധനം മതി - അതാണ് ഗ്രാമ്പൂ

മസാലകളുടെ രാജാവായ ഗ്രാമ്പൂവിന് ഉറുമ്പുകളെ തുരത്താനുള്ള ശക്തിയുണ്ട്

ഉറുമ്പ് കയറുന്നത് തടയാനായി രണ്ടോ മൂന്നോ ഉണങ്ങിയ ഗ്രാമ്പൂ എടുത്ത് പഞ്ചസാര പാത്രത്തിനുള്ളിൽ ഇട്ടു വെക്കാം

ഗ്രാമ്പൂവിന്റെ മണം കാരണം ഉറുമ്പുകൾ പാത്രത്തിനകത്തേക്ക് കടക്കില്ല

ഉറുമ്പുകൾ നിരയായി വരുന്ന വഴികളിലും മൂലകളിലും ഏതാനും ഗ്രാമ്പൂ വയ്ക്കാം. അല്ലെങ്കിൽ ഗ്രാമ്പൂ ചെറുതായി പൊടിച്ച് ഈ സ്ഥലങ്ങളിൽ വിതറുക

ഗ്രാമ്പൂ പൊടിച്ച് വെള്ളത്തിൽ കലക്കി, ഉറുമ്പ് വരുന്ന വഴികളിൽ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. ഇത് ഉറുമ്പുകളെ എളുപ്പത്തിൽ അകറ്റും

അടുക്കള സ്ലാബും തറയും തുടയ്ക്കുന്ന വെള്ളത്തിൽ അൽപം ഗ്രാമ്പൂ ഓയിൽ (ലഭ്യമെങ്കിൽ) ചേർക്കുന്നത് ഉറുമ്പിന്റെ ശല്യം കുറയ്ക്കാൻ സഹായിക്കും

Photo Source: Freepik