മുടി കൊഴിച്ചിൽ മാറ്റും, അകാല നരയും അകറ്റും; ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കൂ
ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ധാരാളം പോഷകങ്ങൾ ഉള്ളതിനാൽ ആയുർവേദത്തിൽ മരുന്നായി കണക്കാക്കുന്ന ഒന്നാണ് നെല്ലിക്ക
അകാല നര, മുടി കൊഴിച്ചിൽ എന്നിവ തടഞ്ഞ് അതിവേഗം തലമുടി വളരുന്നതിന് നെല്ലിക്ക സഹായിക്കും
നെല്ലിക്ക കഴുകി തൊലി കളഞ്ഞെടുക്കാം. അത് നന്നായി അരച്ചെടുക്കാം
അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും കുരുമുളകും ചേർത്ത് അരയ്ക്കാം
ഈ മിശ്രിതം ഒരു ബൗളിലേയ്ക്കു മാറ്റി വെള്ളമൊഴിച്ചിളക്കാം. ശേഷം ജ്യൂസ് അരച്ചെടുക്കാം
കയ്പ് അധികമായി തോന്നുന്നു എങ്കിൽ ഒരു ടീസൂൺ തേൻ ചേർക്കാവുന്നതാണ്. ഇളക്കി യോജിപ്പിച്ച് കുടിച്ചോളൂ
ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഫലപ്രദം. അത് പോഷകങ്ങളുടെ ശരിയായ ആഗിരണത്തിന് സഹായിക്കും
Photo Source: Freepik