മുടി കൊഴിയില്ല, വേഗത്തിൽ വളരും; ഈ പൊടി ഉപയോഗിക്കൂ
മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു പൊടി തയ്യാറാക്കാം
ബദാം, വാൽനട്ട്, കറുത്ത എള്ള്, മത്തങ്ങ വിത്ത്, ഫ്ലാക്സീഡ് എന്നിവ ഓരോന്നായി ഒരു പാത്രത്തിലിട്ട് ചൂടാക്കി ഈർപ്പം തട്ടാതെ മാറ്റിവയ്‌ക്കുക
ശേഷം തണുക്കുമ്പോൾ ഇതിനെ നന്നായി പൊടിച്ചെടുക്കുക. മിക്‌സിയുടെ ജാറിൽ ഈർപ്പം ഉണ്ടായിരിക്കാൻ പാടില്ല
നല്ല വൃത്തിയുള്ള പാത്രത്തിൽ ഈ പൊടി അടച്ച് സൂക്ഷിക്കുക
രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഈ പൊടി ചേർത്ത് യോജിപ്പിച്ച് കുടിക്കുക
ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ഇങ്ങനെ കുടിക്കുക
ഒറ്റ ആഴ്‌ചയിൽ തന്നെ മുടിയിലും ചർമത്തിലും മാറ്റം കാണാം