ദിവസവും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പായി മുഖത്ത് ബദാം എണ്ണ പുരട്ടുന്നത് ചർമ്മത്തിന് നല്ലതാണ്
ആരോഗ്യമുള്ള ചർമ്മത്തിന് പ്രകൃതിദത്ത പരിഹാരമായി ബദാം ഓയിൽ പലപ്പോഴും ഉപയോഗിക്കുന്നു
വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഈ എണ്ണ ചർമ്മത്തെ മൃദുവും, മിനുസമാർന്നതും, ജലാംശം ഉള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു
ഇത് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിലെ വരൾച്ച കുറയ്ക്കുകയും, നിറം മെച്ചപ്പെടുത്തുകയും, സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും
കണ്ണുകൾക്ക് താഴെയുള്ള കറുത്ത വൃത്തങ്ങൾ, നേർത്ത വരകൾ, വീക്കം എന്നിവ കുറയ്ക്കുന്നതിനും സഹായകരമാണ്
ബദാംഎണ്ണ എല്ലാവർക്കും അനുയോജ്യമാകണം എന്നില്ല
എപ്പോഴും മുഖത്ത് പുരട്ടുന്നതിനു മുമ്പ് പാച്ച് ടെസ്റ്റ് ചെയ്തു നോക്കണം