മുറ്റത്ത് നിൽക്കുന്ന ഈ ഇല അരച്ച് പുരട്ടൂ; ചർമ്മപ്രശ്നങ്ങളെല്ലാം മാറിക്കിട്ടും

കാലങ്ങളായി ചർമ്മത്തിന്റെയും മുടിയുടെയും പരിചരണത്തിനായി വേപ്പ് ഉപയോഗത്തിലുണ്ട്

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതോടൊപ്പം ചർമ്മത്തിലെ വീക്കം കുറയ്ക്കാനും വേപ്പ് സഹായിക്കുന്നു

മുഖക്കുരുവിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത മരുന്നാണിത്

വേപ്പില അരച്ച് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മം തെളിമയുള്ളതാക്കാൻ സഹായിക്കും

ഫേസ് വാഷ്, ടോണർ, ഓയിൽ, മാസ്ക് എന്നിങ്ങനെ പല രൂപത്തിലുള്ള വേപ്പ് ഉൽപ്പന്നങ്ങൾ സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണ്

ഒരു പിടി വേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടുക

15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് മുഖക്കുരു, ചുവപ്പ്, ചർമ്മത്തിലെ അസ്വസ്ഥതകൾ എന്നിവ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്നു

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik