മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.
മെഡിക്കൽ രംഗത്തു നിന്നുമാണ് ഐശ്വര്യ സിനിമയിലെത്തിയത്. എംബിബിഎസ് ബിരുദധാരിയാണ് ഐശ്വര്യ.
മലയാളത്തിനൊപ്പം ഇന്ന് തമിഴിലും ശ്രദ്ധേയമായ മുഖമാണ് ഐശ്വര്യ.
തന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഐശ്വര്യ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
2017 ൽ അൽത്താഫ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള' എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ചലച്ചിത്രലോകത്തേയ്ക്ക് എത്തുന്നത്
'മായാനദി', 'വരത്തൻ,' 'വിജയ് സൂപ്പറും പൗർണമിയും' എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ
2020 ൽ 'ജഗമേ തന്തിരം' എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തുടക്കം കുറിച്ചു.
മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു ഐശ്വര്യ.