മുട്ടക്കറിയിൽ ഈ രഹസ്യക്കൂട്ട് ചേർക്കൂ; നാവിൽ കപ്പലോടിക്കാം

ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ കുരുമുളക്, പെരുംജീരകം, ജീരകം, മല്ലി എന്നിവ ചേർത്ത് നന്നായി വറുക്കാം

ഇതിലേക്ക് വെളുത്തുള്ളി അല്ലികൾ, കപ്പലണ്ടി, കറിവേപ്പില എന്നിവ ചേർക്കുക

കറിവേപ്പില നന്നായി മൊരിഞ്ഞ് ക്രിസ്പി ആകുന്നത് വരെ ചെറിയ തീയിൽ വറുത്തെടുക്കാം

മസാലകൾ വറുത്തു കഴിഞ്ഞാൽ കല്ലുപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. ഇത് ചൂടാറാൻ അനുവദിക്കാം

ശേഷം മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം. പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകൾ പാതിയായി മുറിക്കുകയോ വരയുകയോ ചെയ്യാം

ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് മുട്ടകൾ വറുത്തെടുക്കാം. വറുത്ത മുട്ടകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കറിവേപ്പിലപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം

മസാല മുട്ടയിൽ നന്നായി പിടിച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം

Image Source: Freepik