മുട്ടയ്‌ക്കൊപ്പം ഇവ കൂടി ചേർത്തോളൂ; ഓംലെറ്റ് കൂടുതൽ രുചികരമാക്കാം
സാധാരണ നമ്മൾ കഴിക്കുന്ന ഓംലെറ്റുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റെസിപ്പി ട്രൈ ചെയ്യാം
ഒരു ഗ്ലാസ്സിലോ പാത്രത്തിലോ രണ്ട് മുട്ടകൾ പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കാം
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി, ഉപ്പ്, ചില്ലി ഫ്ലേക്സ്, മുളകുപൊടി എന്നിവ ചേർക്കാം
ഇവയെല്ലാം കൂടി ഒന്നുകൂടി നന്നായി ഇളക്കി യോജിപ്പിക്കാം
ഒരു പാൻ അടുപ്പത്ത് വെച്ച് അല്പം വെണ്ണ ചൂടാക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട മിശ്രിതം പാനിലേക്ക് ഒഴിക്കാം
ഓംലെറ്റിന്റെ ഇരുവശങ്ങളും തിരിച്ചും മറിച്ചും ഇട്ട് പാകം ചെയ്യാം
ഓംലെറ്റിന് കൂടുതൽ രുചി ലഭിക്കാൻ വേണമെങ്കിൽ ഒരു സ്ലൈസ് ചീസും ഇതിന് മുകളിൽ വെക്കാവുന്നതാണ്
Photo Source: Freepik