മുടി പനങ്കുല പോലെ വളരും, എണ്ണയിൽ ഉള്ളി ചേർത്ത് കാച്ചൂ
ഉള്ളി ചേർത്ത എണ്ണ വീട്ടിൽ തയ്യാറാക്കാം
ആദ്യം ചെറിയ ഉള്ളി നന്നായി വൃത്തിയാക്കി മിക്സിയിൽ അരച്ച് നീര് എടുക്കുക
ഒരു ഇരുമ്പ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക
പിന്നീട്, അതിലേക്ക് ഉള്ളി നീര് ചേർത്ത് നന്നായി ഇളക്കി ഇടത്തരം തീയിൽ തിളപ്പിക്കുക
തിളയ്ക്കുമ്പോൾ എണ്ണ പതുക്കെ വേർപെടാൻ തുടങ്ങും. അപ്പോൾ തീ കുറയ്ക്കുക
തുടർച്ചയായി ഇളക്കിക്കൊണ്ടേയിരിക്കുക. സ്റ്റൗ ഓഫ് ചെയ്ത് മിശ്രിതം തണുക്കാൻ അനുവദിക്കുക
തണുത്തശേഷം അരിച്ചെടുത്ത് ഒരു ഗ്ലാസ് കുപ്പിയിൽ വായു കടക്കാത്തവിധം അടച്ചുവയ്ക്കുക
Photo Source: Freepik