6 കോടി പ്രതിഫലം, ലക്ഷ്വറി കാറുകൾ; നിവിൻ പോളിയുടെ ആസ്തി അറിയാം
യുവതാരങ്ങൾക്കിടയിൽ വലിയ തുക പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് നിവിൻ
ഏകദേശം, 150 കോടിക്കും 200 കോടിക്കും മദ്ധ്യേയാണ് നിവിന്റെ ആസ്തി എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്
ടൊയോട്ട വെല്‍ഫയറാണ് നിവിന്റെ കാർ കളക്ഷനിലെ ആഢംബര വാഹനങ്ങളിലൊന്ന്. നിവിന്റെ ബ്ലാക്ക് ഫിനിഷിങ്ങിലുള്ള വെല്‍ഫയറിന് ഏതാണ്ട് 1.15 കോടി രൂപയോളമാണ് വില
1.70 കോടി രൂപയോളം വില വരുന്ന ബിഎംഡബ്ല്യു 740ഐ ആണ് നിവിന്റെ മറ്റൊരു ലക്ഷ്വറി വാഹനം
4 മുതൽ 6 കോടി വരെയാണ് നിവിൻ ഒരു ചിത്രത്തിനു പ്രതിഫലമായി ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്
പോളി ജൂനിയർ പിക്ച്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസും നിവിനുണ്ട്
ആക്ഷൻ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം, മഹാവീര്യർ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നിവയെല്ലാം പോളി ജൂനിയർ പിക്ച്ചേഴ്സ് നിർമ്മിച്ച ചിത്രങ്ങളാണ്