കുറച്ച് തൈര് മതി, ഫേഷ്യൽ ഇനി വീട്ടിൽ ചെയ്യാം

പാർലറിലെ വിലകൂടിയ ഡയമണ്ട് ഫേഷ്യൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാം

ഡയമണ്ട് ഫേഷ്യലിന്റെ ഗുണം കിട്ടാൻ ആദ്യം തന്നെ മുഖം ക്ലൻസ് ചെയ്യാം. ഇതിന് തൈര് ഉപയോഗിക്കാം

തൈര് മുഖത്ത് പുരട്ടി അല്‍പനേരം മസാജ് ചെയ്യണം. മുകളിലേയ്ക്ക് വേണം ഇത് ചെയ്യാന്‍

ഒരു 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകണം. അടുത്തത് സ്‌ക്രബിംഗ് പായ്ക്കാണ്

തൈരില്‍ അല്‍പം പഞ്ചസാരയും കാപ്പിപ്പൊടിയും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്യാം

അല്ലെങ്കിൽ അൽപ്പം തൈരും അരിപ്പൊടിയും ഉപയോഗിക്കാം. മുഖത്തെ ബ്ലാക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ ഇത് ഏറെ നല്ലതാണ്

മൂക്കിന്റെ വശങ്ങളിലും മറ്റും നല്ലതുപോലെ സ്‌ക്രബ് ചെയ്യണം. ശേഷം മുഖം കഴുകി വൃത്തിയാക്കാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik