ഡയറ്റ് ചെയ്യാൻ മടിയുണ്ടോ? ശരീരഭാരം കുറയ്ക്കാൻ ഈ 7 കാര്യങ്ങൾ ശീലമാക്കൂ

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം ദിവസവും കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു, അനാവശ്യമായ വിശപ്പ് കുറയ്ക്കുന്നു, ആരോഗ്യകരമായ ഉപാപചയപ്രവർത്തനത്തിന് സഹായിക്കുന്നു

പ്രോട്ടീന് മുൻഗണന നൽകുക

ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് കുറഞ്ഞത് 1.2 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ അളവ് നിലനിർത്തുന്നതിനും, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുന്നതിനും, ദിവസം മുഴുവൻ വിശപ്പ് നിയന്ത്രിക്കുന്നതിനും അത്യാവശ്യമാണ്

കൊഴുപ്പ് അടങ്ങിയ പ്രഭാതഭക്ഷണം

നട്സ്, മുട്ട, അവോക്കാഡോ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും, ഊർജം നിലനിർത്താനും സഹായിക്കും

സൂര്യപ്രകാശമേൽക്കുക

ദിവസവും 30 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കുകയും, മാനസികാവസ്ഥ ഉയർത്തുകയും, ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു

കൂടുതൽ നടക്കുക

ഒരു ദിവസം കുറഞ്ഞത് 8,000 ചുവടുകളെങ്കിലും നടക്കുന്നത് കലോറി എരിച്ചുകളയുന്നത് വർധിപ്പിക്കുകയും, കഠിനമായ വ്യായാമങ്ങളില്ലാതെ ആക്ടീവായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും

അത്താഴത്തിനു ശേഷം ഭക്ഷണം കഴിക്കരുത്

രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കാനും, ദഹനവ്യവസ്ഥയ്ക്ക് വിശ്രമം നൽകാനും, ഉറങ്ങുമ്പോൾ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കാനും അത്താഴത്തിന് ശേഷം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

ലഘുഭക്ഷണങ്ങൾ ഒഴിവാക്കുക

ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കലോറി ഉപഭോഗം നിയന്ത്രിക്കാനും ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും