ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, ഈ 9 കാര്യങ്ങൾ ശീലമാക്കൂ

ഗ്രീൻ സ്മൂത്തി

ചെറിയ അളവിൽ വെജിറ്റബിൾ സ്മൂത്തി (സ്പിനച്, വെള്ളരിക്ക, പുതിന പോലുള്ളവ) ഉപയോഗിച്ച് ദിവസം ആരംഭിക്കുക. പച്ചക്കറികൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും

ബെറികൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു

മുട്ട

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടുതലുള്ള മുട്ടകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാനും സഹായിക്കും

ഗ്രീക്ക് യോഗർട്ട്

മധുരമില്ലാത്ത ഗ്രീക്ക് യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്‌സും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടീനും നൽകുന്നു. ഒരു ചെറിയ പാത്രം പ്ലെയിൻ ഗ്രീക്ക് യോഗർട്ട് വയറിന്റെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും നല്ല ബാക്ടീരിയകളും നൽകും

ഉലുവ വെള്ളം

ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കുക. ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ ആ വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും

ഓട്സ്

ഓട്സിൽ ലയിക്കുന്ന നാരുകൾ ധാരാളമുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുകയും ചെയ്യും

നട്സ്

ഒരുപിടി ബദാമും 2-3 വാൽനട്ടും നാരുകൾ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നൽകുന്നു. ഇവയെല്ലാം രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് ഗുണം ചെയ്യും. രാവിലെ ഒരുപിടി കുതിർത്ത ബദാം (4–5) കഴിക്കാം