ഈ 6 സൂപ്പർഫുഡുകൾ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും

ദഹന വ്യവസ്ഥയും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നതിന് കുടിലൻ്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്

തൈര്

ധാരാളം പ്രോബയോട്ടിക്കുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതു കൂടാതെ കുടലിനെ തണുപ്പിക്കുന്നതിനും സഹായിക്കും. പഞ്ചസാര ചേർക്കാതെ ഇത് കഴിക്കാം

ചെറുപയർ

എളുപ്പത്തിൽ ദഹിക്കുന്ന ഒന്നാണ് ചെറുപയർ പരിപ്പ്. പ്രീബയോട്ടിക്കുകൾ മാത്രമല്ല നാരുകളുടെയും സസ്യാധിഷ്ഠിത പ്രോട്ടീനുകളുടെയും ഉറവിടമാണ് ചെറുപയർ

ബട്ടർമിൽക്ക്

ദഹനത്തെ സഹായിച്ച് വയറു വീർക്കൽ കുറയ്ക്കുന്നതിന് ബട്ടർ മിൽക്ക് ഗുണകരമാണ്. ഭക്ഷണത്തിനു ശേഷം അൽപം മോര് കുടിക്കുന്നത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തും

നെല്ലിക്ക

നാരുകൾ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നെല്ലിക്ക. ഇത് ദഹനവ്യവസ്ഥയ്ക്കു മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും

പുളിപ്പിച്ച ഭക്ഷണങ്ങൾ

ഇഡ്ഡലി, ദോശ തുടങ്ങിയ ഭക്ഷണങ്ങൾ പുളിപ്പിച്ചെടുത്ത മാവ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് പരമ്പരാഗതമായ ഒരു ഭക്ഷണശീലമാണ്. കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും

നെയ്യ്

ബ്യൂട്ടിറിക് ആസിഡിൻ്റെ കലവറയാണിത്. കുടലിലെ പേശികളെ പോഷിപ്പിച്ച് ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നു. ഭക്ഷണം തയ്യാറാക്കുമ്പോൾ ഇത് ചേർക്കാവുന്നതാണ്