ഈ 5 കാര്യങ്ങൾ നിങ്ങളുടെ ബ്ലഡ് ഷുഗർ വർധിപ്പിച്ചേക്കാം

ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇതിന് കാരണമാകുന്ന 5 ഘടകങ്ങളെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്

സമ്മർദം, മോശം ഉറക്കം, വ്യായാമം, അണുബാധകൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും

ആർത്തവചക്രം, പെരിമെനോപോസ്, ആർത്തവവിരാമം തുടങ്ങിയ സമയത്തെ ഹോർമോൺ മാറ്റങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കും

രാത്രിയിലെ മോശം ഉറക്കം ശരീരത്തെ താൽക്കാലികമായി കൂടുതൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളതാക്കി മാറ്റും. ഇത് കൂടുതൽ നേരം രക്തത്തിൽ ഗ്ലൂക്കോസിനെ നിലനിർത്തിയേക്കും

വ്യായാമത്തിന് ശേഷം താൽക്കാലിക വർധനവ് സ്വാഭാവികമാണ്. എന്നാൽ വിട്ടുമാറാത്ത സമ്മർദം, പതിവ് മോശം ഉറക്കം, അല്ലെങ്കിൽ സ്ഥിരമായ ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ദീർഘകാല ബ്ലഡ് ഷുഗർ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം

വിശ്രമ മാർഗങ്ങൾ ഉപയോഗിച്ച് സമ്മർദം നിയന്ത്രിക്കുക, നല്ല ഉറക്കത്തിന് മുൻഗണന നൽകുക, പതിവ് വ്യായാമം ശീലമാക്കുക എന്നിവ അത്യാവശ്യമാണ്

ഭക്ഷണക്രമത്തിൽ മാറ്റമൊന്നുമില്ലാതെ അസാധാരണമായ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ശ്രദ്ധയിൽപ്പെട്ടാൽ, ഡോക്ടറുടെ സഹായം തേടുക

ചിത്രങ്ങൾ: ഫ്രീപിക്