Kerala Weather: തിരുവനന്തപുരം: കനത്ത ചൂടിലും ആശ്വാസമായി കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. സംസ്ഥാനത്തും ലക്ഷദ്വീപിലുമാണ് മഴ രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിലെ പീരുമേട് ആറു സെന്റിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ തൃശൂരിലാണ് താപനില കാര്യമായ രീതിയിൽ വർധിച്ചത്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഉയർന്ന ചൂട് അനുഭവപ്പെട്ടു. മറ്റ് സ്ഥലങ്ങളിൽ താപനില സാധാരണ നിലയിലായിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കൂടുതൽ താപനിലയും കുറഞ്ഞ താപനിലയും രേഖപ്പെടുത്തിയത്, യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും.

മാർച്ച് 25 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. മാർച്ച് 21, 22, 24 തീയതികളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വരുന്ന 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook