scorecardresearch

Kerala Weather: മാർച്ച് 19 വരെ വരണ്ട കാലാവസ്ഥ തുടരും

Kerala Weather: ഇന്നു പുനലൂരാണ് ഏറ്റവും കൂടുതലും കുറവും ചൂട് രേഖപ്പെടുത്തിയത്

heat, sun, ie malayalam

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമില്ല. മാർച്ച് 19 വരെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. മാർച്ച് 20 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

ഇന്നു പുനലൂരാണ് ഏറ്റവും കൂടുതലും കുറവും ചൂട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസുമായിരുന്നു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊല്ലം, കണ്ണൂർ, എറണാകുളം ജില്ലകളിൽ ഇന്നു താപനില സാധാരണയിൽനിന്നും ഉയർന്ന നിലയിലായിരുന്നു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report trivandrum kochi kozikkode march 16 2020