Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുന്നു. കേരളത്തിൽ എവിടെയും ഇന്ന് മഴ ലഭിച്ചില്ല. കേരളത്തിലെ താപനിലയിൽ കാര്യമായ വ്യത്യാസമുണ്ടായില്ല. പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ സാധാരണയേക്കാൾ കൂടുതൽ താപനില ഉയർന്നു. കഴിഞ്ഞ ദിവസവും പാലക്കാട് താപനില ഗണ്യമായി ഉയർന്നിരുന്നു.

Read Also: ഇന്ത്യ കണ്ട മികച്ച ക്യാപ്‌റ്റൻ കോഹ്‌ലിയല്ല; ഇഷ്‌ട നായകനെ വെളിപ്പെടുത്തി രോഹിത് ശർമ

മറ്റ് ജില്ലകളിലെല്ലാം ശരാശരി താപനിലയാണ് ലഭ്യമായത്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ്, 20 ഡിഗ്രി സെൽഷ്യസ്. ഫെബ്രുവരി നാല് (നാളെ) കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും. ഫെബ്രുവരി 5, 6, 7 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ പെയ്യും. ഈ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 20 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook