scorecardresearch

Kerala Weather: ഇന്നും നാളെയും ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

Kerala Weather: ഫെബ്രുവരി 23 മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും

Kerala Weather: ഫെബ്രുവരി 23 മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും

author-image
Info Desk
New Update
monsoon, rain, ie malayalam

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമില്ല. സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം ജില്ലകളിൽ ഇന്നു താപനില സാധാരണയിൽനിന്നും താഴ്‌ന്ന നിലയിലായിരുന്നു. കണ്ണൂർ ജില്ലയിൽ താപനില സാധാരണയിൽനിന്നും ഉയർന്നനിലയിലായിരുന്നു. ഇന്നു പുനലൂരാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്.

Advertisment

ഇന്നും നാളെയും കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഫെബ്രുവരി 23 മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും. ഈ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല.

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ സമയം തുടർച്ചയായി വെയിലത്തു ജോലി ചെയ്യുന്നത് ഒഴിവാക്കണം. നിർജലീകരണം ഒഴിവാക്കാ ധാരാളം വെളളം കുടിക്കണം. ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ത്വക്കിലും ശരീരത്തിലും അസ്വസ്‌ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ വെയിലത്തുനിന്ന് മാറിനിൽക്കുക. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ ഉടൻ ഡോക്‌ടറെ കാണണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 19 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

Rain Kerala Weather

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: