scorecardresearch

Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ, മഴയുണ്ടാകില്ല

Kerala Weather: പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്

Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ, മഴയുണ്ടാകില്ല

Kerala Weather: കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുന്നു. അടുത്ത ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് മഴ ലഭിക്കില്ല. പലയിടത്തും ചൂട് വർധിക്കുകയാണ്. കണ്ണൂർ, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ സാധാരണയിൽ നിന്നു വർധിച്ച താപനില രേഖപ്പെടുത്തി.

പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് (21 ഡിഗ്രി സെൽഷ്യസ്). ഫെബ്രുവരി 20 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read Also: തൃശൂരിൽ കാട്ടുതീ; രണ്ട് വനപാലകർക്ക് ദാരുണാന്ത്യം

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുളള വരണ്ട കാറ്റ് സംസ്ഥാനത്തേക്ക് എത്തുന്നതും കടൽക്കാറ്റ് കുറഞ്ഞതുമാണ് സംസ്ഥാനത്തെ താപനില പെട്ടെന്ന് ഉയരാൻ കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report trivandrum kochi kozikkode february 16th