തിരുവനന്തപുരം: കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ മാറ്റമില്ല. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും വരണ്ട കാലാവസ്ഥയാണ്. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ ചൂട് വർധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. അതേസമയം കണ്ണൂർ, ആലപ്പുഴ, ജില്ലകളിൽ താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറവ് താപപനില രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്.
Also Read: കൊറോണ വെെറസ്: കേരളത്തിൽ 436 പേർ നിരീക്ഷണത്തിൽ
ഫെബ്രുവരി ഒന്ന് വരെ കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും. ജനുവരി 28ന് അറബി കടലിന്റെ മധ്യ-വടക്ക് പ്രദേശങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 20 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 17 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്