Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം അവസാനിച്ചതോടെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കേരളത്തിലും ലക്ഷദ്വീപിലും മഴ വിട്ടുനിന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ജനുവരി 14 വരെ സംസ്ഥാനത്ത് കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Kerala Weather: അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. പുനലൂരിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 19 ഡിഗ്രി സെൽഷ്യസ്.
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്
സിയാൽ കൊച്ചി
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
കണ്ണൂർ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്
കരിപ്പൂർ (എപി)
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
കൊച്ചി എപി
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
കോട്ടയം (ആർബി)
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്
കോഴിക്കോട്
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്
പാലക്കാട്
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
പുനലൂർ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 19 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം എപി
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്
തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്
വെളളാനിക്കര
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്