scorecardresearch
Latest News

Kerala Weather: ജനുവരി അഞ്ച് മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥ

ജനുവരി നാല് വരെ കേരളത്തിലും ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്

Kerala Weather: ജനുവരി അഞ്ച് മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥ

Kerala Weather: തിരുവനന്തപുരം: വടക്കുകിഴക്കൻ കാലവർഷം സംസ്ഥാനത്ത് ദുർബലമായിരുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപ് പ്രദേശങ്ങളിൽ മഴ ഇല്ലായിരുന്നു. അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് സമാനമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് തുടർന്നുള്ള ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും. ജനുവരി നാല് വരെ കേരളത്തിലും ലക്ഷദ്വീപിന്റെ ചില പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ജനുവരി അഞ്ച് മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ കണ്ണൂർ, മലപ്പുറം, പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ ചൂട് സാധാരണ നിലയിൽ നിന്നും കൂടുതലായിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)
കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്
കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്
കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ
കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി
കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി
കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര
കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report trivandrum kochi kozhikkode 2019 january 2