Kerala Weather: തിരുവനന്തപുരം: വടക്കു കിഴക്കൻ കാലവർഷം കേരളത്തിൽ ഭാഗികമായിരുന്നു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, ഒമ്പത് സെന്റിമീറ്റർ. ലക്ഷദ്വീപിലെ മിനിക്കോയി, കായങ്കുളം, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ അഞ്ചു സെന്റിമീറ്റർ മഴയും ലഭിച്ചു. കൊച്ചി എപി നാലു സെന്റിമീറ്റർ, ആലപ്പുഴ മൂന്ന് സെന്റിമീറ്റർ എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ മഴയുടെ തോത്.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ താപനിലയിൽ കാര്യമായ മാറ്റമില്ല. തൃശൂർ ജില്ലയിൽ സാധാരണ നിലയിൽ നിന്നും ചൂട് കുറവായിരുന്നു. കണ്ണൂർ, പാലക്കാട് ജില്ലകളിൽ ചൂട് കൂടുതലും. കൊല്ലം ജില്ലയിലെ പുനലൂരും തൃശൂർ ജില്ലയിലെ വെള്ളനിക്കരയിലുമാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

ഇന്നും നാളെയും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബർ 19നും സമാനമായ കാലാവസ്ഥയായിരിക്കും. എന്നാൽ ഡിസംബർ 17,18 തീയതികളിൽ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയായിരിക്കും. ഡിസംബർ 15ന് ലക്ഷദ്വീപിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook