Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കു കിഴക്കൻ കാലവർഷം ഭാഗികമായിരുന്നു. കേരളത്തിൽ ഒന്നു രണ്ടു സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപിൽ മഴ ലഭിച്ചില്ല. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, അഞ്ചു സെന്റിമീറ്റർ. അടുത്ത നാലു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തെ താപനിലയിൽ കാര്യമായ മാറ്റമില്ല. അതേസമയം കണ്ണൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. മറ്റു ജില്ലകളിൽ സാധാരണനിലയിലായിരുന്നു ചൂട്. തൃശൂർ ജില്ലയിലെ വെള്ളനിക്കരയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

ഡിസംബർ 15 വരെയുള്ള തീയതികളിലാണ് കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. കേരളത്തിലും ലക്ഷദ്വീപിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഡിസംബർ 16ന് കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook