Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

Kerala Weather: വരും ദിവസങ്ങളിൽ മഴയില്ല, വരണ്ട കാലാവസ്ഥ

Kerala Weather: ഡിസംബർ 9, 10, 11 തീയതികളിൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും

monsoon, rain, ie malayalam

Kerala Weather: തിരുവനന്തപുരം: വടക്കുകിഴക്കൻ മൺസൂൺ കേരളത്തിൽ ദുർബലം. കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ മൂന്നു സെന്റിമീറ്റർ മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്.

ഇന്നു കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ പെയ്തേക്കും. ഡിസംബർ 9, 10, 11 തീയതികളിൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും. ഡിസംബർ 12 ന് ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. കേരള തീരത്ത് മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പില്ല.

പാലക്കാട് ജില്ലയിൽ കുറഞ്ഞ താപനില ഇന്നു ഗണ്യമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ മറ്റെവിടെയും വലിയ മാറ്റമൊന്നുമില്ല. പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണനിലയെക്കാളും ഉയർന്നതായിരുന്നു. ഇന്നു ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്, 21 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report december 08 trivandrum kochi kozhikkode

Next Story
Kerala Weather: കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് ശക്തമായ ഇടിമിന്നലിന് സാധ്യതKerala weather, കാലാവസ്ഥ, Kerala weather report, october 19, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com