Kerala Weather:തിരുവനന്തപുരം: കേരളത്തിൽ​വടക്കു കിഴക്കൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തും ലക്ഷദ്വീപിലും ഒന്നു രണ്ടു സ്ഥലങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ, പാലക്കാട്, എറണാകുളം, കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. സിയാൽ കൊച്ചി, കരിപ്പൂർ കൊച്ചി എന്നിവിടങ്ങളിലാണ് കുറവ് ചൂട് രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെൽഷ്യസ്.

അടുത്ത നാലു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഡിസംബർ 10ന് കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ദിവസങ്ങളിലൊന്നും തന്നെ മഴ മുന്നറിയിപ്പോ ഇടിമിന്നൽ മുന്നറിയിപ്പോ നൽകിയിട്ടില്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook