തിരുവനന്തപുരം: കേരളത്തിൽ ഇന്നു ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ഇടുക്കി മൈലാടുംപാറയിൽ ഒരു സെന്റിമീറ്റർ മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 8 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കും. ഈ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല. എന്നാൽ ഡിസംബർ 6, 7 തീയതികളിൽ ലക്ഷദ്വീപിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, അറബിക്കടലിനു കിഴക്ക് മധ്യത്തായി രൂപംകൊണ്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുളളതായി കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യൻ തീരത്ത് നിന്ന് വടക്കുപടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള തീരത്ത് 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. കടലും പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook