Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ഭാഗികമായിരുന്നു. ലക്ഷദ്വീപിന്റെ പലഭാഗങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. ലക്ഷദ്വീപിലെ അമിനിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 20 സെന്റിമീറ്റർ. ലക്ഷദ്വീപിലെ തന്നെ അഗത്തി ദ്വീപിൽ 17 സെന്റിമീറ്ററും മഴ ലഭിച്ചു. സിയാൽ കൊച്ചി, കണ്ണൂർ, തലശേരി, കോഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്ററും മഴ ലഭിച്ചു. മാഹി, ചാലക്കുടി എന്നീ സ്ഥലങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കു കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കു അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലും ചില അവസരസങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ അടുത്ത 24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. സിയാൽ കൊച്ചി, വെള്ളനിക്കര എന്നിവിടങ്ങളിലാണ് കുറവ് താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെൽഷ്യസ്.

അടുത്ത അഞ്ചു ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഡിസംബർ മൂന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഡിസംബർ മൂന്നിന് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിച്ചേക്കും. മറ്റ് ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook