Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

Kerala Weather: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ ലഭിച്ചു; നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Weather: ഇന്ന് സംസ്ഥാനത്ത് ചിലയിടത്ത് 11 സെന്റീ മീറ്റർ വരെ മഴ ലഭിച്ചു

monsoon, monsoon in india, IMD, kerala monsoon, india rain forecast, skymet, skymet monsoon, rainy season date, monsoon date, imd monsson forecast, weather news, indian express
A man searches for his footwear in a waterlogged street in Mumbai, India, Thursday, June 7, 2018. India's commercial capital has been hit by heavy rainfall, disrupting normal life in the city Thursday. (AP Photo/Rafiq Maqbool)

Kerala Weather:  തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ഏറ്റവും കൂടുതല്‍ ലഭിച്ചത് മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ്. മലപ്പുറത്തെ പൊന്നാനി, തൃശൂരിലെ ഏനമാക്കല്‍, കോഴിക്കോട് ജില്ലയിലെ വടകര എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ ലഭിച്ച മഴയുടെ അളവ് 11 സെന്റീ മീറ്റര്‍ ആണ്.

അടുത്ത ദിവസവും മഴ തുടരാനാണ് സാധ്യത. ലക്ഷദ്വീപിലും കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതാണ് മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ ഒന്ന് വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴ തുടരും. അതിനു ശേഷം മണ്‍സൂണ്‍ മഴയുടെ ശക്തി കുറയും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തുടങ്ങിയ ദിവസങ്ങളില്‍ അതിശക്തമായ മഴയായിരിക്കും കേരളത്തില്‍ പലയിടത്തും ലഭിക്കുക.

Read Also: വഴിത്തിരിവായത് ഈ ഇതിഹാസത്തിന്റെ വാക്കുകള്‍; തീരുമാനം മാറ്റിയത് എന്തിനെന്ന് റായിഡു

സെപ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. സെപ്റ്റംബർ ഒന്ന് വരെയുള്ള ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-21 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report august 30th 2019 heavy rain kozhikkode thrissur malappuram

Next Story
Kerala Weather: കേരളത്തില്‍ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Mumbai, Rain, water, flood, monsoon,
The moderation of comments is automated and not cleared manually by malayalam.indianexpress.com