Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും സാമാന്യം ഭേദപ്പെട്ട നിലയില്‍ ഇന്ന് മഴ ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്

ഓഗസ്റ്റ് 30 വെള്ളിയാഴ്ച (നാളെ) സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഇന്ന് കേരളത്തില്‍ പലയിടത്തും ലക്ഷദ്വീപിലും മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയില്‍ അഞ്ച് സെന്റീ മീറ്റര്‍ മഴ ലഭിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി ജില്ല, തൃശൂരിലെ കൊടുങ്ങല്ലൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നാല് സെന്റീ മീറ്റര്‍ മഴ ലഭിച്ചു.

Read Also: ടോള്‍ പ്ലാസ ജീവനക്കാരിയെ തല്ലി യുവാവ്; കിട്ടിയത് തിരിച്ചു നല്‍കി യുവതി, വീഡിയോ

അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. സെപ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ഓഗസ്റ്റ് 28 മുതൽ 30 വരെയുളള മൂന്ന് ദിവസം ശക്തമായ മഴ ലഭിക്കും. ഈ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കും. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ 4.0 മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകളുണ്ടാകും. തെക്ക്-കിഴക്ക് ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ തെക്ക്-കിഴക്ക്, മധ്യ ബംഗാൾ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞ താപനില-25 ഡിഗ്രി സെൽഷ്യസ്

Read More: Kerala Weather: അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook