Latest News

Kerala Weather: കലിതുള്ളി കാലവർഷം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

നാളെ മഴയും കാറ്റും ശക്തമായതിനാൽ ജാഗ്രതപാലിക്കണമെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു

rain, monsoon, ie malayalam

Kerala Weather: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ലക്ഷ്വദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ വടകരയിലും വയനാട് ജില്ലയിലെ വൈത്തിരിയിലുമാണ്, 17 സെന്റീമീറ്റർ. മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ അങ്ങാടിപ്പുറം – 13സെമി, കരിപ്പൂർ, പെരിന്തൽമണ്ണ, ചാലക്കുടി, ഒറ്റപ്പലം – 12 സെമി, പീരുമേട്, കുപ്പടി – 11 സെമി.

മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാണെന്നും അവധി ആഘോഷിക്കാൻ പുഴയിലേക്കും കുളത്തിലേക്കും ഒന്നും പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാളെ മഴയും കാറ്റും ശക്തമായതിനാൽ ജാഗ്രതപാലിക്കണമെന്നും ജില്ല ഭരണകൂടങ്ങൾ അറിയിച്ചു.

കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. 07 -08-2019 മുതൽ 11 -08-2019 വരെ പടിഞ്ഞാറ്/ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള അറബിക്കടൽ .

Kerala Weather: കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയതാപനില-33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി

കൂടിയ താപനില-29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍

കൂടിയ താപനില-32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ എപി

കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി എപി

കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്

കൂടിയ താപനില-27 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്

പുനലൂര്‍

കൂടിയ താപനില-32 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെല്‍ഷ്യസ്

വെള്ളാനിക്കര

കൂടിയ താപനില-27 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-21 ഡിഗ്രി സെല്‍ഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report august 08 temperature trivandrum kozhikode kochi

Next Story
മഴ കനക്കുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍Kerala weather, കാലാവസ്ഥ, Kerala weather report, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express