തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുന്നു. വടക്കന്‍ ജില്ലകളിലാണ് മഴയുടെ ശക്തി കൂടുതല്‍. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ഓഗസ്റ്റ് 08 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 06 ന് മലപ്പുറം,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ഓഗസ്റ്റ് 07 ന് എറണാകുളം ,ഇടുക്കി , മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍ ജില്ലകളിലും, ഓഗസ്റ്റ് 08 ന് തൃശ്ശൂര്‍, പാലക്കാട് , വയനാട് , കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലും ഓഗസ്റ്റ് 09 ന് ഇടുക്കി, തൃശ്ശൂര്‍ , മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓഗസ്റ്റ് 06 ന് എറണാകുളം ,ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ഓഗസ്റ്റ് 07 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ,തൃശ്ശൂര്‍ ,പാലക്കാട് ,കാസര്‍ഗോഡ് ജില്ലകളിലും, ഓഗസ്റ്റ് 08 ന് എറണാകുളം ജില്ലയിലും ഓഗസ്റ്റ് 09 ന് എറണാകുളം ,പാലക്കാട് ,കണ്ണൂര്‍ ജില്ലകളിലും ഓഗസ്റ്റ് 10 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ , പാലക്കാട് , വയനാട് , കോഴിക്കോട്, മലപ്പുറം കണ്ണൂര്‍ ,കാസര്‍ഗോഡ് , എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലര്‍ട്ട്) പ്രഖ്യാപിച്ചിരിക്കുന്നു.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയതാപനില-33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-25 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി

കൂടിയ താപനില-29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-21 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍

കൂടിയ താപനില-32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ എപി

കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില-22 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി എപി

കൂടിയ താപനില-30 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്

കൂടിയ താപനില-27 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-23 ഡിഗ്രി സെല്‍ഷ്യസ്

പുനലൂര്‍

കൂടിയ താപനില-32 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-24 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില-31 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-26 ഡിഗ്രി സെല്‍ഷ്യസ്

വെള്ളാനിക്കര

കൂടിയ താപനില-27 ഡിഗ്രി സെല്‍ഷ്യസ്

കുറഞ്ഞ താപനില-21 ഡിഗ്രി സെല്‍ഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook