scorecardresearch
Latest News

Kerala Weather: സംസ്ഥാനത്ത് മഴ തുടരും, നാല് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം

Kerala Weather: തെക്കൻ ചൈന കടലിൽ ഫിലിപ്പീൻസ് സമീപം രൂപപ്പെട്ട ന്യൂനമർദം വൈകാതെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഈ ചുഴലിക്കാറ്റ് അറബിക്കടലിൽ കാലവർഷ കാറ്റിനെ ശക്തിപെടുത്താൻ കാരണമാകുകയും കേരളം ഉൾപ്പെടയുള്ള പടിഞ്ഞാറൻ തീരത്ത് മഴയ്‌ക്ക് കാരണമാകുകയും ചെയ്യും

cyclone, weather, ie malayalam

Kerala Weather: തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരുമെന്ന് മുന്നറിയിപ്പ്. സെപ്റ്റംബർ 20 ഓടെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഈ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ വരുംദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും.

തെക്കൻ ചൈന കടലിൽ ഫിലിപ്പീൻസ് സമീപം രൂപപ്പെട്ട ന്യൂനമർദം വൈകാതെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ഈ ചുഴലിക്കാറ്റ് അറബിക്കടലിൽ കാലവർഷ കാറ്റിനെ ശക്തിപെടുത്താൻ കാരണമാകുകയും കേരളം ഉൾപ്പെടയുള്ള പടിഞ്ഞാറൻ തീരത്ത് മഴയ്‌ക്ക് കാരണമാകുകയും ചെയ്യും.

Read Also: റെയ്നയുടെ ബന്ധുക്കളുടെ കൊലപാതകം: മൂന്ന് പേർ അറസ്റ്റിൽ; കേസ് അവസാനിച്ചതായി മുഖ്യമന്ത്രി

സെപ്റ്റംബർ 19-20 തീയതികളിൽ കേരളത്തിൽ വ്യാപകമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തുടർന്നു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദുർബലമായി സെപ്റ്റംബർ 20 ഓടെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു ന്യൂനമർദമായി മാറാനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ശക്തമായ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിലെ തലശേരി, കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ്, കുടുലു, പുതുച്ചേരി മാഹി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്റർ മഴ ലഭിച്ചു. കണ്ണൂർ ജില്ലയിൽ പലയിടത്തും നാല് സെന്റിമീറ്റർ മഴയും ലഭിച്ചു.

മത്സ്യതൊഴിലാളികൾക്കുള്ള നിർദേശം

കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

പ്രത്യേക ജാഗ്രത നിർദേശം

19-09-2020 വരെ: തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

17-09-2020 മുതൽ 19-09-2020 വരെ:കേരള – കർണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

18-09-2020 & 19-09-2020: മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്-30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

 

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2020 september 16 thiruvanathapuram kochi kozikkode