Kerala Weather: മേയ് 23 വരെ കേരളത്തിൽ പരക്കെ മഴ

Kerala Weather: ഈ ദിവസങ്ങളിലെല്ലാം ശക്തമായ കാറ്റ്, ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കുക

photo : amit mehra

Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. കേരളത്തിൽ ഇന്നലെ (മെയ്‌ 19) പരക്കെ മഴയുണ്ടായി. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 14 സെന്റിമീറ്റർ. കോന്നി, കുരുടമണ്ണിൽ (പത്തനംതിട്ട), കുമരകം, വൈക്കം, കാഞ്ഞിരപ്പളളി (കോട്ടയം), മാവേലിക്കര, ഹരിപ്പാട്, കായംകുളം, മങ്കൊമ്പ്, ചെങ്ങന്നൂർ (ആലപ്പുഴ), നെയ്യാറ്റിൻകര, തിരുവനന്തപുരം സിറ്റി, നെടുമങ്ങാട് (തിരുവനന്തപുരം), പീരുമേട്, തൊടുപുഴ (ഇടുക്കി), കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട (തൃശൂർ), ആലുവ, പെരുമ്പാവൂർ, പിറവം (എറണാകുളം), പുനലൂർ, ആര്യങ്കാവ് (കൊല്ലം), ഇരിക്കൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ മഴ ലഭിച്ചു.

മേയ് 23 വരെ കേരളത്തിൽ പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ ദിവസങ്ങളിലെല്ലാം ശക്തമായ കാറ്റ്, ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശിയടിക്കുക. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം.

Cyclone Amphan LIVE Tracker: ഉംപുൻ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റാകും

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 28 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 29 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 30 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2020 may 19 trivandrum kozhikode kochi

Next Story
കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും; കാറ്റ്, ഇടിമിന്നൽ മുന്നറിയിപ്പ്Kerala weather, കാലാവസ്ഥ, Kerala weather report, 2019 May 18, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com