തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, ഒമ്പത് സെന്റിമീറ്റർ. വടകരയിൽ എട്ട് സെന്റിമീറ്ററും കരിപ്പൂരിൽ ഏഴ് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിക്കുന്നത്.

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഞായറാഴ്ച രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കോട്ടയം ജില്ലയിൽ വ്യാപകനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോട്ടയം വൈക്കത്ത് കനത്ത മഴയിൽ വ്യാപകനാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകി വീണു. വൈക്കം ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്കടക്കം ശക്തമായ കാറ്റിൽ നാശനഷ്ടമുണ്ടായി.

തിരുവനന്തപുരം ജില്ലയിൽ ഇപ്പോഴും മഴ തുടരുകയാണ്. മധ്യ കേരളത്തിലും ചിലയിടങ്ങളിൽ മഴ പെയ്തു. ആലുവയിലും പരിസര പ്രദേശങ്ങളിലും ഇന്നു മഴ ലഭിച്ചു. ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വടക്കൻ കേരളത്തിൽ പല പ്രദേശങ്ങളിലും ശക്തമായ മഴയാണ്.

ഒന്നോ രണ്ടോ ഇടങ്ങളിൽ ഇന്ന് ഇടിമിന്നലിനും സാധ്യതയുണ്ട്. 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കേരളത്തിലും മാഹിയിലും 18, 19, 20 തീയതികളിലും ലക്ഷദ്വീപിൽ 18, 19 തീയതികളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഈ ദിവസങ്ങളിൽ ഏഴ് മുതൽ 11സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും.

Also Read: സംസ്ഥാനത്ത് കനത്ത മഴ; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. പാലക്കാട്, തൃശൂർ ജില്ലകളിൽ താപനില കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെട്ടു. ഈ ജില്ലകളിൽ ദിനാന്തരീക്ഷ താപനിലയിലും വർധനവ് രേഖപ്പെടുത്തി. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 36 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മേയ് 18 ന് രാവിലെയോടു കൂടി മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 140 മുതൽ 150 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 165 കി.മി വേഗതയിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക് ഒഡീഷ തീരത്തു മണിക്കൂറിൽ 45 മുതൽ 55 കി.മി വേഗതയിലും ചില അവസരങ്ങളിൽ 65 കി.മി വേഗതയിലും ശക്തമായ കാറ്റിന് സാധ്യത. മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗങ്ങളിലും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിലും സമുദ്ര സ്ഥിതി പ്രക്ഷുബ്ദ‌മാകാൻ സാധ്യതയുണ്ട്. ഇത് മധ്യ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ അതി പ്രക്ഷുബ്ദ‌മാകാൻ സാധ്യതയുണ്ട്.

അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം വൈകും. തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മേയ് 25നും ജൂണ്‍ 8നും ഇടയിലാണ് കേരളത്തിൽ കാലവർഷം തുടങ്ങിയിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook