Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

Kerala Weather: കേരളത്തിലും ലക്ഷദ്വീപിലും മഴ തുടരും; മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ നാളെ തുറക്കും

മേയ് 20 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

Kerala weather, കാലാവസ്ഥ, Kerala weather report, weather today, rain today, August 28, കേരളത്തിലെ കാലാവസ്ഥ, august 12, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather

Kerala Weather: തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 9 സെന്റിമീറ്റർ. കൊല്ലം, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ എട്ട് സെന്റിമീറ്റർ മഴയും മങ്കൊമ്പിൽ ഏഴ് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കേരളത്തിൽ സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മേയ് 20 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 16 മുതൽ 18 വരെ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ ദിവസങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലങ്കര അണക്കെട്ടിന്റെ 3 ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 20 സെ.മീ വീതം തുറക്കുമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ ഇടുക്കിയടക്കം സംസ്ഥാനത്തെ മിക്ക ഡാമുകളിലും ഉയർന്ന ജലനിരപ്പാണുള്ളത്. കാലവർഷം ശക്തിപ്രാപിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഡാം തുറന്ന് ജലനിരപ്പ് താഴ്ത്താൻ ശ്രമിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. പാലക്കാട്, തൃശൂർ ജില്ലകളിൽ താപനില കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെട്ടു. ഈ ജില്ലകളിൽ ദിനാന്തരീക്ഷ താപനിലയിലും വർധനവ് രേഖപ്പെടുത്തി. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 36 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം വൈകും. തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ അഞ്ചിന് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സാധാരണ ഗതിയിൽ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മേയ് 25നും ജൂണ്‍ 8നും ഇടയിലാണ് കേരളത്തിൽ കാലവർഷം തുടങ്ങിയിട്ടുളളത്.

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2020 may 16 trivandrum kozhikode kochi

Next Story
Kerala Weather: അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുംmonsoon, monsoon in india, IMD, kerala monsoon, india rain forecast, skymet, skymet monsoon, rainy season date, monsoon date, imd monsson forecast, weather news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express