Latest News

Kerala Weather: കേരളത്തിലെ മുഴുവൻ ജില്ലകളിലും നാളെ നേരിയ മഴ

Kerala Weather: മേയ് 15 വരെ മഴ ലഭിക്കും. ഈ ദിവസങ്ങളിലെല്ലാം ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്

rain, ie malayalam
photo : amit mehra

Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ഇന്നു ചിലയിടങ്ങളിൽ മഴ ലഭിച്ചു. വർക്കല, നെടുമങ്ങാട് (തിരുവനന്തപുരം), വൈക്കം (കോട്ടയം), ചേർത്തല, ചെങ്ങന്നൂർ, ഹരിപ്പാട് (ആലപ്പുഴ), പുനലൂർ (കൊല്ലം), പിറവം (എറണാകുളം), തൊടുപുഴ (ഇടുക്കി) എന്നിവിടങ്ങളിൽ ഇന്നു മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ നിരവധി ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

മേയ് 15 വരെ മഴ ലഭിക്കും. ഈ ദിവസങ്ങളിലെല്ലാം ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും വീശിയടിച്ചേക്കും. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. 11, 14, 15 തീയതികളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. നാളെ കേരളത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്.

കേരളത്തിൽ താപനിലയിൽ ഇന്നു കാര്യമായ മാറ്റമുണ്ടായില്ല. പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയൽനിന്നും ഉയർന്ന നിലയിലായിരുന്നു. പാലക്കാടാണ് ഇന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 39 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2020 may 11 trivandrum kozhikode kochi

Next Story
Kerala Weather: അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതMumbai, Rain, water, flood, monsoon,
The moderation of comments is automated and not cleared manually by malayalam.indianexpress.com