Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ ഇന്നു മഴ ലഭിച്ചു. അതേസമയം, ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളിയിൽ ഒരു സെന്റിമീറ്റർ മഴ ലഭിച്ചു. നാളെയും കൂടി കേരളത്തിലെ ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. നാളെ എറണാകുളം ജില്ലയിലെ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും.

ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില സാധാരണയിൽനിന്നും ഉയർന്ന നിലയിലായിരുന്നു. ഇന്നു പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 39 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരാണ്, 23 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook