Kerala Weather: തിരുവനന്തപുരം: കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. വൈക്കത്ത് നാല് സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി, എനമക്കൽ, ഒറ്റപ്പാലം, കുപ്പടി, വയനാട്, തളിപറമ്പ എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയും ലഭിച്ചു.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 28, 29 ജൂലൈ 2 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ മഴയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെ മഴയും ലഭിച്ചേക്കാം. അടുത്ത നാല് ദിവസവും മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് 29, ജൂലൈ 2,3 തീയതികളിൽ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂൺ 29: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
2020 ജൂലൈ 02: കാസർഗോഡ്.
2020 ജൂലൈ 03: കണ്ണൂർ, കാസർഗോഡ്.

*മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം*

*കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*

*കേരള തീരം,കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം: കേരള തീരം,കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

*പ്രത്യേക ജാഗ്രതാ നിർദ്ദേശം*

*29-06-2020* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും,മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.തെക്ക് -കിഴക്ക് ബംഗാൾ ഉൾക്കടലിലും ,ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം,തെക്ക് -കിഴക്ക് അറബിക്കടൽ,മധ്യ കിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

*30-06-2020 മുതൽ 03-07-2020 വരെ* : തെക്ക്-പടിഞ്ഞാറ് അറബിക്കടലിലും,മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

*02-07-2020 & 03-07-2020* : മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

*03-07-2020* : വടക്ക്-കിഴക്ക് അറബിക്കടലിലും,മധ്യ -കിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

സമുദ്ര ഭാഗങ്ങളുടെ വ്യക്തതയ്ക്കായ് ഭൂപടം കാണുക.

30/06/2020 രാത്രി 11.30 വരെയുള്ള സമയത്ത് കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ്‌നാട് തീരത്ത് 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook