Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ജൂൺ ആദ്യവാരം തന്നെ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമാവുകയാണ്. ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ ഭാഗങ്ങളിലും മഴ ലഭിച്ചു. അതിശക്തമായ മഴയാണ് പല പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, 19 സെന്രിമീറ്റർ. തിരുവനന്തപുരം എപി, കണ്ണൂർ എന്നിവിടങ്ങളിൽ 13 സെന്റിമീറ്റർ മഴയും നെയ്യാറ്റിൻകരയിൽ 12ഉം തിരുവനന്തപുരം സിറ്റിയിൽ 11 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ലക്ഷദ്വീപിലും ശക്തമായ മഴ ലഭിക്കും. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 02 ന് : തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ്
ജൂൺ 03 ന് : കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ്

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇതിന് പുറമെ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.

ജൂൺ 02 ന് കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നി ജില്ലകളിലും
ജൂൺ 03 ന്എ റണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നി ജില്ലകളിലും
ജൂൺ 04 ന്ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലും
ജൂൺ 05 ന്,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂർ, എന്നി ജില്ലകളിലും
ജൂൺ 06 ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook