scorecardresearch

Latest News

Kerala Weather: കാലവർഷം ശക്തിപ്പെട്ടു; കോഴിക്കോട് ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

Kerala Weather: വരും ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ശക്തമായ കാറ്റും വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്

kerala monsoon, rain

Kerala Weather: തിരുവനന്തപുരം: കാലവർഷം കേരളത്തിൽ ശക്തിപ്പെടുന്നു. കേരളത്തിൽ നിരവധി പ്രദേശങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 15 സെന്റിമീറ്റർ. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, വയനാട്, കണ്ണൂർ, പത്തനംതിട്ട, കാസർഗോഡ്, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിവിധ ഇടങ്ങളിൽ മഴ പെയ്തു.

വരും ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ശക്തമായ കാറ്റും വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കടലും പ്രക്ഷുബ്ദമായിരിക്കും. ശക്തമായ തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

നാളെ കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി

കണ്ണൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി

കോഴിക്കോട്

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി

തിരുവനന്തപുരം എപി

കൂടിയ താപനില- 31 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 32 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2020 june 01 rain trivandrum kozhikode kochi

Best of Express