Kerala Weather: തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലും ലക്ഷദ്വീപിലും ജൂലെെ ഏഴ് വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇന്ന് കേരളത്തിലും ലക്ഷദ്വീപിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഇന്ന് ഏറ്റവും കൂടുതൽ അളവിൽ മഴ ലഭിച്ചത്, 11 സെന്റിമീറ്റർ. ഇന്നും നാളെയും കേരള, മാഹി തീരപ്രദേശങ്ങളിലെ മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.

Read Also: നിങ്ങളൊരു ഇതിഹാസമായിരുന്നു; സരോജ് ഖാന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

ജൂലെെ നാല് (നാളെ) കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിച്ചേക്കും. കേരള തീരത്ത് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയത്- 32 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത് – 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയത്- 28 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയത്- 29 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയത്- 34 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 22 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 31 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 33 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 24 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയത്- 30 ഡിഗ്രി സെൽഷ്യസ്

കുറഞ്ഞത്- 23 ഡിഗ്രി സെൽഷ്യസ്

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook