തിരുവനന്തപുരം: കനത്ത ചൂടിലും കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്രെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിച്ചു. അതേസമയം ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഏപ്രിൽ 26 വരെ സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകുന്നു. ആളുകൾ ജാഗ്ര പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 7 സെന്റിമീറ്റർ. ചെങ്ങന്നൂർ മൂന്ന് സെന്റി മീറ്റർ മഴയും ആലപ്പുഴ, മങ്കൊമ്പ്, കോട്ടയം, നെടുങ്കണ്ടം, എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയും ലഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ തൃശൂർ ജില്ലയിൽ ചൂട് കൂടുതലായിരുന്നു. ആലപ്പുഴ, കണ്ണൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിലും സാധാരണ നിലയിൽ നിന്നും ഉയർന്ന ചൂട് അനുഭവപ്പെട്ടു. ഇവിടങ്ങളിൽ കൂടിയ ദിനാന്തരിക്ഷ താപനിലയിലും വർധനവ് രേഖപ്പെടുത്തി.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook