Latest News

Kerala Weather: ഏപ്രിൽ 23 വരെ കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ

Kerala Weather: നാളെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിലുളളത്

kerala monsoon, rain

തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ മഴ ലഭിച്ചു. ആലപ്പുഴ, മാങ്കൊമ്പ് (ആലപ്പുഴ), അമ്പലവയൽ, കുപ്പടി (വയനാട്), നെയ്യാറ്റിൻകര (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട), കാഞ്ഞിരപ്പളളി (കോട്ടയം) എന്നിവിടങ്ങളിലാണ് ഇന്നു മഴ ലഭിച്ചത്. നാളെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിലുളളത്.

ഏപ്രിൽ 23 വരെ കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില സാധാരണയിൽനിന്നും ഉയർന്ന നിലയിലായിരുന്നു. ഇന്നു പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 38 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

Get the latest Malayalam news and Weather news here. You can also read all the Weather news by following us on Twitter, Facebook and Telegram.

Web Title: Kerala weather report 2020 april 19 trivandrum kozhikode kochi

Next Story
Kerala Weather: കേരളത്തിൽ ചില ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു; അടുത്ത അഞ്ച് ദിവസവും സമാന കാലാവസ്ഥ തുടരും
The moderation of comments is automated and not cleared manually by malayalam.indianexpress.com