scorecardresearch
Latest News

Kerala Weather: കേരളത്തിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പ്

Kerala Weather: ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിലും മാഹിയിലും 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്

Kerala Weather: കേരളത്തിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നൽ മുന്നറിയിപ്പ്

Kerala Weather: തിരുവനന്തപുരം: സംസ്ഥാനത്ത് ചിലപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാൽ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, അഞ്ച് സെന്റിമീറ്റർ. തിരുവനന്തപുരം എപി, നെയ്യാറ്റിൻകര, തൊടുപുഴ എന്നിവിടങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയും ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

ഏപ്രിൽ 21 വരെ കേരളത്തിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിലും മാഹിയിലും 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ ആലപ്പുഴ, കോട്ടയം, പാലക്കാട്, കൊല്ലം ജില്ലകളിൽ കൂടിയ ചൂട് അനുഭവപ്പെട്ടു. ഇവിടങ്ങളിൽ കൂടിയ ദിനാന്തരീക്ഷ താപനലിയിലും വർധനവ് രേഖപ്പെടുത്തി. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 38 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 28 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 38 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 21 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

Stay updated with the latest news headlines and all the latest Weather news download Indian Express Malayalam App.

Web Title: Kerala weather report 2020 april 17 trivandrum kozhikode kochi