Kerala Weather: തിരുവനന്തപുരം: കേരളത്തിൽ നിരവധി ഇടങ്ങളിൽ ഇന്ന് മഴ ലഭിച്ചു. ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, വയനാട്, എറണാകുളം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിലെ ചിലയിടങ്ങളിൽ മഴ പെയ്തു. ആലപ്പുഴയിലെ മാങ്കൊമ്പിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുമാണ് ഇന്നു ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 6 സെന്റിമീറ്റർ വീതം.

വരും ദിവസങ്ങളിലും കേരളത്തിലെ ചിലയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഏപ്രിൽ 10 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. അടുത്ത 24 മണിക്കൂറിനിടയിൽ കേരളത്തിൽ ഒന്നോ രണ്ടോയിടങ്ങളിൽ 7-11 സെന്റിമീറ്റർ വരെ ശക്തമായ മഴ ലഭിച്ചേക്കും.

നാളെയും മറ്റന്നാളും കേരളത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കും. ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും വീശിയടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില ഉയർന്ന നിലയിലായിരുന്നു. ഇന്നു പാലക്കാടാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 39 ഡിഗ്രി സെൽഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

സിയാൽ കൊച്ചി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കണ്ണൂർ

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 27 ഡിഗ്രി സെൽഷ്യസ്

കരിപ്പൂർ (എപി)

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 25 ഡിഗ്രി സെൽഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 33 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

കോട്ടയം (ആർബി)

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 36 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പാലക്കാട്

കൂടിയ താപനില- 39 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 26 ഡിഗ്രി സെൽഷ്യസ്

പുനലൂർ

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം എപി

കൂടിയ താപനില- 34 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയ താപനില- 35 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെൽഷ്യസ്

വെളളാനിക്കര

കൂടിയ താപനില- 37 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെൽഷ്യസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook